സുരക്ഷാവീ‍ഴ്ച്ചയുണ്ടായി; ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ല: കശ്മീര്‍ ഗവര്‍ണര്‍

പുല്‍വാനയില്‍ സുരക്ഷാവീ‍ഴ്ച്ചയുണ്ടായതായും, തെറ്റിപറ്റിയതായി അംഗീകരിക്കുന്നതായും  കശ്ഗമീര്വ‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് .

വന്‍ തോതില്‍  സ്ഫോടനവസ്തുക്കള്‍ നിറച്ച വാഹനം  തിരിച്ചറിയാന്‍ സാധിച്ചില്ല. ഇന്‍റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ച് സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ലെന്നതാണ് കാരണം.

ഭീകരാക്രമണത്തെ സംബന്ധിച്ച് ഇന്‍റലിജന്‍സ് വിഭാഗത്തില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിനനുസൃതമായി സുരക്ഷാ സേന പ്രവര്‍ത്തിച്ചില്ലെന്നതാണ് കാരണം.

ഇത്  സുരക്ഷാ സേനയുടെ വീ‍ഴ്ച്ചയാണ്.  ഇന്നലെ പുല്‍വാനയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍, 350 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനമാണ് സെെനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News