ദിനേശ് ബീഡി അമ്പതാം വർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

ദിനേശ് ബീഡി അമ്പതാം വർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഒരു വർഷം നീളുന്നതാണ് ആഘോഷ പരിപാടികൾ.സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് പ്രാഥമിക സംഘം ഓഫീസുകളിലും ബ്രാഞ്ചുകളിലും പതാക ഉയർത്തും.

സഹകരണ മേഖലയുടെ അഭിമാനമായ കേരള ദിനേശ് ബീഡി സഹകരണ സംഘം സുവർണ ജൂബിലി നിറവിൽ.പ്രാഥമിക സംഘം ഓഫീസുകളിലും ബ്രാഞ്ചുകളിലും പതാക ഉയരുന്നതോടെ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാകും.

ഔപചാരികമായ ഉദ്ഘാടനം മാർച്ച് ഒൻപതിന് കണ്ണൂർ ടൗൺ സ്‌കൊയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും സംഘാടക സമിതി ചെയർ മാൻ കെ പി സഹദേവൻ ദിനേശ് ചെയർ മാൻ സി രാജൻ എന്നിവർ അറിയിച്ചു.

ഫെബ്രുവരി 22 ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിലും 23 ന് കാഞ്ഞങ്ങാട് ടൗൺ ഹാളിലും ആദ്യകാല തൊഴിലാളികൾ,ജീവനക്കാർ,ഭരണസമിതി അംഗങ്ങൾ എന്നിവരെ ആദരിക്കും.

1968 ൽ കേരളത്തിൽ സ്വകാര്യ ബീഡി കമ്പനികൾ അടച്ചു പൂട്ടിയതിന് എതിരായ സമരത്തിൽ പങ്കെടുത്ത ജയിൽ വാസം അനുഭവിച്ച തൊഴിലാളികളെ ഉദ്ഘാടന ചടങ്ങിൽ വച്ചു ആദരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here