പാക്കിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തും: അരുണ്‍ ജെയ്റ്റ് ലി

പുല്‍വാമയില്‍ ഇന്നലെ സെെന്യത്തിനു നേരെയുണ്ടായ ഭീ കരാക്രമണത്തില്‍ ശക്തമായി  പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.  പാക്കിസ്താനെതിരെ  ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രമന്ത്രി  അരുണ്‍ ജെയ്റ്റ്ലി  വ്യക്തമാക്കി.

ഭീകരാക്രമണങ്ങള്‍ക്ക് സഹായം ലഭി ക്കുന്നത് പാക്കിസ്താനില്‍ നിന്നാണ്. അതിനാല്‍ പാക്കിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും പാക്കിസ്താന്‍ സ്ഥാനപതിയെ വിളി ച്ചു വരുത്തി, പ്രതിഷേധം അറിയിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി .പാക്കിസ്താനുമായുള്ള സൗഹൃദബന്ധം പിന്‍വലിക്കുമെന്നും ജെയ്റ്റ്ലി  വ്യക്തമാക്കി.

അക്രമണം നടത്തിയവരും സഹായിച്ചവരും വലിയ വില നല്‍കേണ്ടി വരുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News