പുല്‍വാമ ഭീകരാക്രമണത്തില്‍ കടുത്ത നടപടികളുമായി ഇന്ത്യ; ആക്രമത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും; കടുത്ത നടപടികളുമായി മുന്നോട്ടെന്നും പ്രധാനമന്ത്രി

ദില്ലി:  പുല്‍വാമ ഭീകരാക്രമത്തില്‍ പാക്കിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സെെനികര്‍ക്ക് നേരെയുണ്ടായ  ആക്രമത്തെ ഇന്ത്യ ഒറ്റക്കെട്ടായി  നേരിടുമെന്നും  പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും,  പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ആക്രമികളും പിന്നിലുള്ളവരും തിരിച്ചടി നേരിടുമെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനാണ് ശ്രമം. എന്നാല്‍ അതിന് സാധിക്കില്ലെന്നും  മോദി വ്യക്തമാക്കി.

ഇന്ത്യയെ തളര്‍ത്താന്‍ സാധിക്കില്ല. രാജ്യത്തെ അസ്തിര പ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ല. ഭീകരാക്രമണത്തെ അപലപിച്ച് ഒപ്പം നിന്നവര്‍ക്കെല്ലാം മോദി നന്ദിയറിയിച്ചു.

ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവുംവലിയ ഭീകരാക്രമണം നടന്നത്.

സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം തീവ്രവാദി  ഓടിച്ചുകയറ്റുകയായിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ആക്രമണത്തില്‍ 39 ജവാന്മാരാണ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here