ഉപതെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ കൊയ്ത് എല്‍ഡിഎഫ്; കൊച്ചി കോര്‍പറേഷനില്‍ അട്ടിമറി വിജയം

കൊച്ചി: എറണാകുളം ജില്ലയില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. ഷെല്‍ബി ആന്റണി (യുഡിഎഫ്), പി കെ ഗോകുലന്‍ (ബിജെപി-), ഫോജി ജോണ്‍ (എഎപി) എന്നിവരായിരുന്നു മറ്റ്‌ സ്ഥാനാര്‍ഥികള്‍.58 വോട്ടാണ് ഭൂരിപക്ഷം.

ഒക്കൽ പഞ്ചായത്ത് 14–-ാം വാർഡില്‍ യുഡിഎഫിലെ സീനാ ബെന്നി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ ജയ ജോർജുംയും ബിജെപിയിലെ ശ്രീജ ബാലചന്ദ്രനുമാണ് മത്സരിച്ചത്.യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് മേഴ്സി ജോർജ് രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കവും അഴിമതിയും തമ്മിൽ തല്ലും രൂക്ഷമായതിനെ തുടർന്നാണ് മേഴ്സി ജോർജ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും രാജിവച്ചത്.

കോട്ടപ്പടി പഞ്ചായത്തിലെ ഒന്നാം വാർഡ് പ്ലാമുടിയില്‍ ബിന്‍സി എല്‍ദോസ് (യുഡിഎഫ് ) വിജയിച്ചു. 14 വോട്ടിനാണ് വിജയം .രജനി ബാബു (സിപിഐ),ഷിജി ചന്ദ്രന്‍ (ബിജെപി)എന്നിവരെയാണ് പരാജയപ്പെടുത്തിയത് . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫാണ് വിജയിച്ചത്.

കുന്നുകര പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കുന്നുകര പഞ്ചായത്ത് ഒൻപതാം വാർഡ് ജിജി ജോസ് ( (യുഡിഎഫ് ) വിജയിച്ചു. ഷൈല പൗലോസ് (എല്‍ഡിഎഫ്,), വത്സല രവീന്ദ്രൻ (ബിജെപി )കഴിഞ്ഞ തവണ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ഷീബ പോൾസൺ ന്റെ മരണത്തെ തുടര്‍ന്നായിരുന്നു വോട്ടെടുപ്പ് .

ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15–ാം വാര്‍ഡില്‍ യുഡിഎഫ് വിമതന്‍ ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്‌ക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ടോമി ജോസഫ് പൂണിയില്‍ (യുഡിഎഫ്) , എല്‍ഡിഎഫ് സ്വതന്ത്രനായി വര്‍ഗീസ് ജോണ്‍ പുത്തന്‍പുരയ്ക്കല്‍, ഗീത രാംദാസ് (ബിജെപി) എന്നിവരും മത്സരിച്ചു.

കായംകുളം 12–-ാം വാർഡിൽ എൽഡിഎഫ‌് സ്ഥാനാർഥി സുഷമ അജയന്‍ 446 വോട്ടിനു വിജയിച്ചു.എൽഡിഎഫ‌് കൗൺസിലർ അജയന്റെ നിര്യാണത്തെതുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ‌്. സിന്ധുകുമാരി (യുഡിഎഫ‌്), രാധാകൃഷ‌്ണൻ (ബിജെപി) എന്നിവരും രംഗത്തുണ്ടായിരുന്നു.

കൈനകരി ഗ്രാമ പഞ്ചായത്തിലെ ഭജനമഠം വാര്‍ഡില്‍ എൽഡിഎഫ് സ്ഥാനാര്‍ഥി ബീന വിനോദ് വിജയിച്ചു. ജയമ്മ (യുഡിഎഫ‌്), ബിന്ദു,ഷാജി (ബിജെപി) എന്നിവരായിരുന്നു എതിരാളികൾ.

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം വാര്‍ഡില്‍ യുഡിഎഫിലെ എസ‌് സുകുമാരി വിജയിച്ചു. എൽഡിഎഫിലെ കരുവാറ്റ ജയപ്രകാശ് രണ്ടാമതെത്തി. ബിജെപിയിലെ പി വി രമേശനും മത്സരിച്ചു. എല്‍ഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വാര്‍ഡാണ്.

പത്തനംതിട്ട ജില്ലയിൽ റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല പടിഞ്ഞാറ് വാര്‍ഡ്‌ എൽഡിഎഫ് നിലനിര്‍ത്തി.സുധാകുമാരിയാണ് വിജയി.

പി എസ് രജനി (യുഡിഎഫ്), പ്രസന്നകുമാരി (ബിജെപി) എന്നിവരും മത്സരിച്ചു.ഇവിടെ നിന്ന് വിജയിച്ച എൽഡിഎഫ് അംഗം സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതാണ് ഉപതെരെഞ്ഞെടുപ്പിന് ഇടയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here