എല്‍ഡിഎഫിനെ നെഞ്ചോട് ചേര്‍ത്ത് കണ്ണൂര്‍; ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്

കണ്ണൂര്‍:എല്‍ഡിഎഫിനെ നെഞ്ചോട് ചേര്‍ത്ത് കണ്ണൂര്‍. ഉപതെരഞ്ഞെടുപ്പു നടന്ന എല്ലാ വാര്‍ഡുകളും എല്‍ഡിഎഫിന്. മൂന്നു വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ കെ കാര്‍ത്തികേയന്‍ വിജയിച്ചു. 269 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം . ഇവിടെ എല്‍ഡിഎഫ് അംഗം കോണ്‍ഗ്രസ് എസിലെ പി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 192 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.കഴിഞ്ഞ തവണ 122 വോട്ട് കിട്ടിയിരുന്ന ബിജെപിക്ക് ഇത്തവണ കിട്ടിയത് 98 വോട്ടുകൾ മാത്രം

കല്യാശേരി പഞ്ചായത്തിലെ 15ാം വാര്‍ഡായ വെള്ളാഞ്ചിറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ മോഹനന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രമോദിനെയാണ് തോല്‍ച്ചത്. 731 വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചപ്പോള്‍ 92 വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്.

ശ്രീകണ്‌ഠപുരം നഗരസഭയിലെ പത്താം വാര്‍ഡായ കാവുമ്പായില്‍ എല്‍ഡിഎഫ്് സ്ഥാനാര്‍ഥി ഇ രാജന്‍ വിജയിച്ചു. ഇ രാജുവിന് 415 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവന് 170 വോട്ടാണ് ലഭിച്ചത്.

സിപിഐ എം എല്‍ഡിഎഫ് കൗണ്‍സിലറായിരുന്ന എന്‍ കോരന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 182 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്് എല്‍ഡിഎഫ് ജയിച്ചത്. 704 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News