കാശ്മീര്‍ ആക്രമണം; രാജ്യമെങ്ങും കനത്ത സുരക്ഷ; ജമ്മു കാശ്മീരില്‍ സാഹചര്യം യുദ്ധസമാനം

കാശ്മീര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷ.ജമ്മു കാശ്മീരില്‍ യുദ്ധസമാനമായ സാഹചര്യം.

ആഭ്യന്തരസഹമന്ത്രി രാജ്‌നാഥ് സിങ്ങ് ജമ്മുകാശ്മീരിലെത്തി അന്തരിച്ച ജവാന്‍മാര്‍ക്ക് അനുശോചനമര്‍പ്പിച്ചു.

ദില്ലിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.എന്‍.ഐ.എ സ്‌ഫോടന സ്ഥലത്ത് പരിശോധന നടത്തി.

അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനും സൈന്യത്തിനും ഒപ്പം നില്‍ക്കുന്നതായി രാഹുല്‍ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അറിയിച്ചു.

പുല്‍വാമ ജില്ലയിലെ തീവ്രവാദി ആക്രമണത്തില്‍ നാല്‍പ്പത് സൈനീകരുടെ മരണം സൈന്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു.

ഇതില്‍ ചിന്നി ചിതറിപോയ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം നില്‍ക്കുന്നതായി ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും അറിയിച്ചു.

കാശ്മീരിലെത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് അന്തരിച്ച ജവാന്‍മാര്‍ക്ക് ആദരാജ്ഞലികളര്‍പ്പിച്ചു.

വീരമൃത്യു വരിച്ച ഒരു ജവാന്റെ മൃതദേഹം ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങിനൊപ്പം രാജ്‌നാഥ് സിങ്ങ് തോളിലേറ്റി.

ആക്രമണം ഉണ്ടായ പ്രദേശവും ആഭ്യന്തരമന്ത്രി സന്ദര്‍ശിച്ചു.ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്, സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമ്മാണ്ടര്‍ ചീഫ് ലഫ്ന്റ് ജനറല്‍ രണ്‍ബീര്‍ സിങ്ങ് എന്നിവര്‍ പങ്കെടുത്ത ഉന്നത യോഗം ആഭ്യന്തരമന്ത്രി വിളിച്ച് ചേര്‍ത്തു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൈന്യത്തെ കാശ്മീരില്‍ വിന്യസിച്ചു. അതിര്‍ത്തിയില്‍ തീവ്രവാദികള്‍ക്കായി പ്രത്യേക പരിശോധന നടന്നു.

വ്യാപാരികള്‍ പ്രഖ്യാപിച്ച ബന്ദ് ജമ്മു മേഖലയെ നിശ്ചലമാക്കി. സംസ്ഥാനത്ത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ മൊബൈല്‍ വഴിയുള്ള ഇന്‍ര്‍നെറ്റ് പൂര്‍ണ്ണമമായും റദാക്കിയിട്ടുണ്ട്.

സ്‌ഫോടന സ്ഥലത്ത് എന്‍.ഐ.എ , എന്‍.എസ്ജി, കേന്ദ്ര ഫോറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തി.

സ്‌ഫോടന നടത്താന്‍ ഉപയോഗിച്ച സ്‌ഫോടക വസ്തുകള്‍ തിരിച്ചറിയാനുള്ള പരിശോധനയാണ് നടന്നത്. ദില്ലിയില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ ദില്ലി പോലീസ് വര്‍ദ്ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News