അയോദ്ധ്യ മാതൃകയിലുള്ള സമരമാണ് ശബരിമലയില്‍ ആവശ്യമെന്ന വിവാദ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കോടതി വിധി വിശ്വാസത്തിനെതിരായതിനാല്‍ അയോദ്ധ്യ മാതൃകയിലുള്ള സമരമാണ് ശബരിമലയില്‍ ആവശ്യമെന്ന വിവാദ പ്രസംഗവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങള്‍ക്ക് മുന്നോടിയായി പത്തനംതിട്ടയില്‍ എത്തിയപ്പോഴായിരുന്നു യോഗിയുടെ വിവാദപരമായ പരാമര്‍ശം.

ബിജെപിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങള്‍ക്ക് മൂന്നോടിയായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് പത്തനംതിട്ടയില്‍ എത്തിയത്. രണ്ട് യോഗങ്ങളായിരുന്നു ജില്ലയില്‍ ക്രമീകരിച്ചിരുന്നത്.

കമ്പഴ റിജോയ് ആഡിറ്റോറിയത്തിലും പത്തനംതിട്ട മുനസിപ്പല്‍ സ്റ്റേഡിയത്തിലുമായിരുന്നു യോഗങ്ങള്‍.

കുമ്പഴയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് യോഗിയുടെ വര്‍ഗീയ വിഷം തുളുമ്പുന്ന പരാമര്‍ശം പുറത്തു വന്നത്.

കോടതി വിധി വിശ്വാസത്തിനെതിരെന്നും അയോദ്ധ്യ മാത്യകയിലുള്ള സമരമാണ് ശബരിമല വിഷയത്തില്‍ വേണ്ടതെന്നും ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള ശ്രമങ്ങളാണ് അയോദ്ധ്യയിലും ശബരിമലയിലും നടക്കുന്നതെന്നുമായിരുന്നു യോഗിയുടെ പരാമര്‍ശം.

ഉത്തരേന്ത്യയില്‍ ബിജെപിക്ക് വേണ്ടി അവലംബിക്കുന്ന രീതിയാണ് യോഗി കേരളത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചതെന്ന വിമര്‍ശന ശരങ്ങള്‍ ഈ പരാമര്‍ശത്തെ തുടര്‍ന്നു ഉയര്‍ന്നു വന്നിട്ടുണ്ട്.

അതേ സമയം മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന പൊതുയോഗത്തില്‍ പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതും നേതാക്കന്മാര്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈക്കാര്യത്തില്‍ യോഗി ആദിത്യനാഥ് തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ബിജെപി ദേശീയ സംഘടന സഹ സെക്രട്ടറി ബി എല്‍ സന്തോഷ് സംസ്ഥാന നേതൃത്വത്തോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News