
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം. 9.35 കോടിയുടെ ധനസഹായം സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
2017 ഒക്‌ടോബര്‍ 1 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമാണ് ധനസഹായം അനുവദിച്ചത്.
2017ല്‍ നടത്തിയ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പില്‍ കണ്ടെത്തിയ അര്‍ഹരായ 279 ദുരിതബാധിതര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിതള്ളാന്‍ 4.39 കോടി രൂപ കഴിഞ്ഞ ദിവസം വകുപ്പ് അനുവദിച്ചതിനു പുറമെയാണ് ധനസഹായം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here