മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ പ്രധാന മന്ത്രിയും വെെസ് പ്രസിഡന്‍റും ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച്ച നടത്തും. യു എ ഇ സമയം 6 മണിക്കാണ് കൂടിക്കാഴ്ച്ച നടക്കുക.
പൊതു നന്മ മുന്‍ നിര്‍ത്തി ലോകത്തെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ലോക കേരളാ സഭയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നോര്‍ക്ക റൂട്സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്‍റ് പദ്ധതി നടപ്പാക്കും. പദ്ധതി പ്രകാരം അഞ്ചു ലക്ഷമോ അതിന്‍റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസം തോറും നിശ്ചിത തുക ഡിവിഡന്‍റ് ആയി ലഭിക്കും.
നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിക്കും.
നിലവില്‍ ഒമാന്‍ എയര്‍ ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവു നല്‍കാന്‍ കരാറുണ്ട്.
ഖത്തര്‍ എയര്‍ ലൈനുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.