കേരളം സന്ദർശിക്കാൻ മുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു. കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ശൈഖ് മുഹമ്മദ് പങ്കു വെച്ചത്.

കേരളത്തിൽ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ശൈഖ് മുഹമ്മദ് പിണറായി വിജയനോട് ആരാഞ്ഞു.


സെപ്റ്റംബർ മാസം കേരളം സന്ദർശിക്കാൻ നല്ല സമയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് യുഎഇ പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ ലഭിച്ചത്.

യുഎഇയിൽ എൺപത് ശതമാനത്തോളം മലയാളികൾ ആണെന്നും തന്റെ പാലസിൽ ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

എന്തുകൊണ്ടാണ് മലയാളികൾ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നതെന്നു ഷെയ്ഖ് മുഹമ്മദ് പിണറായി വിജയനോട് ചോദിച്ചു.

മലയാളികൾ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ശൈഖ് മുഹമ്മദിനോട് പറഞ്ഞു.