സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രയ്ക്ക് വന്‍ സ്വീകരണം

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രയ്ക്ക് വന്‍ സ്വീകരണം. രണ്ടാം ദിനത്തില്‍ നാല് കേന്ദ്രങ്ങളിലാണ് യാത്ര സ്വീകരണമേറ്റുവാങ്ങിയത്. ബിജെപി സര്‍ക്കാരിന്റെ വീഴ്ചയാണ് തുടരെ തുടരെയുള്ള തീവ്രവാദ ആക്രമണത്തിന് കാരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു മതേതര ബദലാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടതെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

ബിജെപി സര്‍ക്കാരിനെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കു എന്ന മുദ്രാവാക്യമാണ് കേരള സംരക്ഷണ യാത്ര ഉയര്‍ത്തുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ യാത്ര രണ്ടാം ദിനത്തില്‍ തിരുവനന്തപുരത്ത് പേരൂര്‍ക്കടയില്‍ നിന്നാണ് യാത്രയാരംഭിച്ചത്. തുടര്‍ന്ന് വിഴിഞ്ഞം, കുന്നത്തുകാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി നെയ്യാറ്റിന്‍ക്കരയില്‍ സമാപിക്കുമ്പോള്‍ വലിയ സ്വീകരണമാണ് യാത്രയ്ക്ക് കേന്ദ്രങ്ങളില്‍ ലഭിച്ചത്.

ബിജെപി സര്‍ക്കാരിന്റെ വീഴ്ചയാണ് തുടരെ തുടരെയുള്ള തീവ്രവാദ ആക്രമണത്തിന് കാരണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു മതേതര ബദലാണ് രാജ്യത്ത് അധികാരത്തില്‍ വരേണ്ടതെന്നും കോടിയേരി കൂട്ടിചേര്‍ത്തു.

വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം എന്നീ വിഷയങ്ങളും യാത്ര ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചു. മൂന്നാം ദിനത്തില്‍ പേയാട് നിന്നാരംഭിക്കുന്ന യാത്ര, ആര്യനാട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വെഞ്ഞാറമൂട്ടിലാകും സമാപിക്കുക. മാര്‍ച്ച് 2നാണ് ഇരു മേഖലാ യാത്രകളും ചേര്‍ന്ന് തൃശൂരിലാകും പരിസമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel