മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ പ്രധാന മന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മത് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.ദുബായ് മര്‍മൂം പാലസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

യു എ ഇ യി ലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി , യു എ ഇ മന്ത്രി റീം അല്‍ ഹാഷിമി നോര്‍ക്ക റൂട്‌സ് വൈസ് ചെയര്മാന് എം എ യൂസഫലി , ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇളങ്കോവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദിനെ ക്ഷണിച്ചു .കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും നല്ല അഭിപ്രായമാണ് ശൈഖ് മുഹമ്മദ് പങ്കു വെച്ചത് . കേരളത്തില്‍ എന്തെല്ലാം കാഴ്ചകളാണ് കാണാനുള്ളതെന്നു ശൈഖ് മുഹമ്മദ് പിണറായി വിജയനോട് ആരാഞ്ഞു.

സെപ്റ്റംബര്‍ മാസം കേരളം സന്ദര്‍ശിക്കാന്‍ നല്ല സമയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രിക്ക് യു എ ഇ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ ലഭിച്ചത്. യു എ ഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികള്‍ ആണെന്നും തന്റെ പാലസില്‍ നൂറു ശതമാനം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

എന്ത് കൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യു എ ഇ യെ ഇഷ്ടപ്പെടുന്നതെന്നു ഷെയ്ഖ് മുഹമ്മദ് പിണറായി വിജയനോട് ചോദിച്ചു. മലയാളികള്‍ ഈ രാജ്യത്തെ അവരുടെ രണ്ടാം വീടായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ശൈഖ് മുഹമ്മദിനോട് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News