ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി, ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്‌റ്റേഡിയത്തില്‍ വൈകീട്ട് 5 നാണ് കളി.

2 ജയം മാത്രമുള്ള ഗോകുലം നിലവില്‍ പത്താം സ്ഥാനത്താണ്. 12 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. കനത്ത ചൂടിനൊപ്പം മുന്‍ നിര താരങ്ങളുടെ പരുക്കും ടീമിനെഅലട്ടുന്നുണ്ട്.

സീനിയര്‍ താരം രാജേഷ്, യുവതാരം ഗനി അഹമ്മദ് നീഗം, ഡിമ്പിള്‍, സല്‍മാന്‍ എന്നിവര്‍ പരിക്ക് കാരണം കളിക്കില്ല, ഇന്ന് ജയിച്ചാല്‍ ഗോകുലം ഏഴാം സ്ഥാനത്തേക്ക് ഉയരും, ഒപ്പം സൂപ്പര്‍ കപ്പ് യോഗ്യതയും ടീം ലക്ഷ്യമിടുന്നുണ്ട്. 17 കളികളില്‍ 5 ജയം നേടിയ ഇന്ത്യന്‍ ആരോസ് 16 പോയിന്റോടെ ഏഴാം സ്ഥാനക്കാരായാണ് കളത്തിലിറങ്ങുക.