മോദി ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത ‘വന്ദേ ഭാരത് എക്സ്പ്രസ്’ ബ്രേക്ക്ഡൗണായി

ദില്ലി: നരേന്ദ്ര മോദി ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേ ഭാരത് എക്സ്പ്രസ് ബ്രേക്ക്ഡൗണായി.

ആദ്യ യാത്ര കഴിഞ്ഞ് മടങ്ങവെയാണ് സംഭവം. ദില്ലിയില്‍ നിന്ന് 200 കിലോമീറ്ററോളം അകലെ വച്ചാണ് ബ്രേക്ക് ഡൗണ്‍ ആയത്. നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് സംഭവം.

ഇന്നലെയായിരുന്നു ദില്ലി-വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയുടെ അതിവേഗ തീവണ്ടി വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

വാരണാസിയില്‍ നിന്ന് ദില്ലിയിലേക്കുള്ള മടക്ക യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞതോടെ ട്രെയിനില്‍ നിന്ന് ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. പിന്നീട് ട്രയിന്‍ ബ്രേക്ക് ഡൗണ്‍ ആവുകയും പല കോച്ചുകളിലും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.

തുടര്‍ന്ന് ട്രെയിനിലുള്ള മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ വേറെ ട്രെയിനുകളിലേക്ക് മാറ്റി. ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചതാകാം തകരാറിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്റെ തകരാര്‍ അടിയന്തരമായി പരിഹരിക്കാനാകാത്തതെന്ന് എന്‍ജിനീയര്‍മാര്‍ പറയുന്നു. നാളെ മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് തകരാര്‍.

97 കോടി രൂപ മുടക്കി 18 മാസം കൊണ്ടാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രയിനാണ് വന്ദേ ഭാരത് എക്സ്സ്പ്രെസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News