തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം, സാഹചര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണെന്നതിന് തെളിവാണെന്ന് കോടിയേരി; പലരും നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തം

തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരും നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ അപ്രസക്തമെന്ന് തെളിയിക്കുന്നതാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന് ശേഷം നടന്നിട്ടുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെങ്ങന്നൂരില്‍ ചരിതൃം സൃഷ്ടിച്ച തെരഞ്ഞെടുപ്പ് ഫലവും നമ്മള്‍ കണ്ടതാണെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എല്‍ഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ടുകളാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വര്‍ധിച്ചത്. എല്ലാ ഘട്ടങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ മേല്‍കൈ നേടുകയാണ് ചെയ്തത്.

കോളേജുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളാണ് മുന്നിട്ട് നില്കുന്നത്. കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടന നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ് ഭരിക്കുന്നത്. വിദ്യാര്‍ഥികള്‍ ഇടതുപക്ഷത്തോടൊപ്പമാണ് എന്നതാണ് ഈ മാറ്റം ചൂണ്ടികാണിക്കുന്നത്.

ഫെബ്രുവരി ഇരുപതാം തിയതി സര്‍ക്കാര്‍ ആയിരം ദിവസം പിന്നിടുകയാണ്. ഇലക്ഷന്‍ കാലത്തെ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് കൃത്യമായി പരിശോധിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

അതിനായി പ്രോഗ്രസ്സ് റിപോര്‍ട്ട് തയ്യാറാക്കിയാണ് സര്‍ക്കാര്‍ ആയിരം ദിവസം ആഘോഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കോര്‍പ്പറേറ്റുകള്‍ക്ക് ഗുണമുള്ള ബജറ്റ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയപ്പോള്‍ അടിസ്ഥാന സൗകര്യ വികാസനമാണ് കേരളത്തിലെ ബജറ്റ് ലക്ഷ്യം വെച്ചത്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പേരില്‍ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചാല്‍ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടും.

നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറക്കാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇടപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ എല്ലാ മേഖലകളിലും മുന്നേറ്റം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍. അതിനു കിട്ടിയ അംഗീകാരമാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം.

സര്‍ക്കാരിന്റെ എല്ലാ മേഖലകളിലുമുള്ള നേട്ടങ്ങളും ദേശീയ തലത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നു കാണിക്കാനാണ് എല്‍ഡിഎഫ് ജാഥാ സംഘടിപ്പിക്കുന്നത്.

ജാഥ വിജയിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ വിശ്യാസികളും മുന്നിട്ടിറങ്ങണമെന്നും കോടിയേരി പറഞ്ഞു. വടക്കന്‍,തെക്കന്‍ മേഖലാ ജാഥകള്‍ മാര്‍ച്ച് രണ്ടിന് തൃശ്ശൂരില്‍ സമാപിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News