പുല്‍വാമയിലെ സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ ജ്വാല തെളിയിച്ചു

പുല്‍വാമയിലെ സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഡി.വൈ.എഫ്.ഐ ജ്വാല തെളിയിച്ചു. ആദരാഞ്ജലികള്‍ അര്‍പ്പിച്ചു പാളയത്ത് നിന്നും ആരംഭിച്ച യാത്ര സെക്രട്ടറിയേറ്റിന് മുന്‍വശത്ത് സമാപിച്ചു.

ജില്ലാ പ്രസിഡന്റ് വി വിനീത് അനുശോചനം രേഖപ്പെടുത്തി. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങില്‍ യുവാക്കളും കുട്ടികളുമടക്കകം നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

ജില്ലാ സെക്രട്ടറിയേറ്റംഗം വി.എസ് ശ്യാമ, ജില്ലാ കമ്മിറ്റിയംഗം വിദ്യാമോഹന്‍, പാളയം ബ്ലോക്ക് സെക്രട്ടറി എസ് ഷാഹിന്‍, പ്രസിഡന്റ് സി വേണുചന്ദ്രന്‍, ട്രഷര്‍ എ ഷാനവാസ്, ജോയിന്റ് സെക്രട്ടറിമാരായ ജി.എസ് രാജീവ്, എന്‍ മഹേഷ്, വൈസ് പ്രസിഡന്റ് ബി നിയാസ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News