സൗദിയില്‍ വീണ്ടും ആ മാരക വൈറസ്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കൊറോണ വൈറസ് പടരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്‌തെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

റിയാദിലെ വാദി അല്‍ ദവാസിറിലാണ് ഏറ്റവുമധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ബുറൈദ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സൗദിയില്‍ 773 പേര്‍ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഒട്ടകങ്ങളില്‍ നിന്നാണ് വൈറസ് ബാധയുണ്ടാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here