ഒറ്റപ്രസവത്തില്‍ രണ്ടും മൂന്നും കുഞ്ഞുങ്ങളുണ്ടാകുന്നതിനെ കുറിച്ച് നമുക്ക് അറിയാം. എന്നാല്‍ ആ കാഴ്ചപ്പാടിനെ പാടെ തകിടംമറിച്ചിരിക്കുകയാണ് ഇറാഖി യുവതിയായ 25കാരി. യുവതി ഒറ്റപ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്.

ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നാണെന്നും എന്നാല്‍ അമ്മയുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറല്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം, കുഞ്ഞുങ്ങളുടെ ചിത്രം അവര്‍ പങ്കുവെച്ചിട്ടുണ്ട്.

അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണാരോഗ്യത്തോടെ ആശുപത്രിയില്‍ തുടരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ഇറാഖില്‍ അത് ആദ്യമായാണ് ഇത്തരം ഒരു സംഭവമെന്നും അധികൃതര്‍ വ്യക്തമാക്കി