യുഡിഎഫിനെതിരായ അ‍വിശ്വാസ പ്രമേയം പാസായി; ചോറോട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

കോ‍ഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. പ്രസിഡണ്ട് കെ.കെ.നളിനിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി.

നിലവിലെ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അ‍വിശ്വാസ പ്രമേയം 8 നെതിരെ 11 വോട്ടുകള്‍ക്ക് പാസായതോടെയാണ് പഞ്ചായത്തിലെ യുഡിഎഫ് ഭരണം അവസാനിച്ചത്.

എല്‍ജെഡി, എല്‍ഡിഎഫിന്റെ ഭാഗമായ സാഹചര്യത്തിലാണ് അവിശ്വാസം കൊണ്ടുവന്നത്. ഇതോടെ എല്‍ഡിഎഫിന് 11 അംഗങ്ങളുടെ പിൻന്തുണ ആയി.

21 അംഗഭരണ സമിതിയിൽ എട്ടിനെതിരെ 11 പേരുടെ പിന്തുണയോടെ പ്രമേയം പാസാകുകയായിരുന്നു. ഭരണകക്ഷിയിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി.

നിലവിൽ എല്‍ഡിഎഫിൽ ഒമ്പത് സിപിഐ എം അംഗങ്ങളുണ്ട്. എല്‍ജെഡിയിലെ രണ്ട് പേരുടെ പിന്തുണ ലഭിച്ചതോടെ 21 അംഗ ഭരണസമിതിയിൽ എല്‍ഡിഎഫിന് 11 പേരുടെ പിന്തുണയായി.

ആര്‍എംപിക്ക് രണ്ടും കോൺഗ്രസിന് നാലും ലീഗിന് മൂന്നും അംഗങ്ങളുമാണ് ഉള്ളത്. ബിജെപിക്ക് ഒരു അംഗമുണ്ട്.

യോഗത്തിൽ വൈകിവന്നതിനാൽ ബിജെപി അംഗം ശ്യാംരാജിനെ യോഗത്തിൽ പങ്കെടുക്കാൻ വരണാധികാരി ജീനാ ഭായ് അനുവദിച്ചില്ല. യോഗംആരംഭിച്ച് 25 മിനിട്ട് വൈകി വന്നതിലാണ് അനുമതി നിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News