പാക്കിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചു; ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മടങ്ങിയെത്തി

കാശ്മീര്‍ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിശ്ചേദിച്ച് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ മടങ്ങിയെത്തി.

ജയ്ഷ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെ രാജ്യന്തര തലത്തില്‍ ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് അമേരിക്ക അറിയിച്ചു.

പാക്ക് അധീന കാശ്മീരില്‍ പ്രത്യാക്രമണത്തിനായി സൈന്യം തയ്യാറാകുന്നു. സ്‌ഫോടനത്തിലായി 150 കിലോ ആര്‍ഡിഎക്‌സാണ് ഉപയോഗിച്ചതെന്ന് എന്‍ഐഎ പരിശോധനയില്‍ കണ്ടെത്തി. വാഹനം ഇടിച്ച് കയറ്റിയല്ല സ്‌ഫോടനം നടത്തിയത്.

സ്‌ഫോടനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എന്‍ഐ.എ കേന്ദ്ര ഫോറന്‍സിക് വിഭാഗം എന്നിവര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

100 മുതല്‍ 160 കിലോ വരെയുള്ള ആര്‍ഡിഎക്‌സ് ശേഖരം സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുകള്‍ ഒളിപ്പിച്ച് വാഹനം സി.ആര്‍പി.എഫ് വാഹനവ്യൂഹത്തിലേയ്ക്ക് എതിര്‍ ദിശയില്‍ നിന്ന് ഇടിച്ച് കയറ്റുകയായിരുന്നില്ല.

സൈനീക വാഹനം കടന്ന് പോകവേ സമീപത്ത് കൂടെ പോവുകയായിരുന്ന സ്‌കോര്‍പ്പിയോ പൊട്ടിത്തെറിപ്പിച്ചാണ് അപകടം ഉണ്ടാക്കിയത്. സമാന രീതിയില്‍ ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ജയിഷ മുഹമ്മദ് നടത്തിയ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ഖാഷ്-സഹേദന്‍ റോഡില്‍ നടന്ന ആ സ്‌ഫോടനത്തില്‍ എല്ലാ സൈനീകരും കൊല്ലപ്പെട്ടിരുന്നു.ജമ്മു-ശ്രീനഗര്‍ പാതയില്‍ അവന്തിപൊരയിലും ഇത് ജയ്ഷ മുഹമ്മദ് പുനസൃഷ്ട്ടിച്ചു.

മഞ്ഞ് വീഴ്ച്ച കാരണം ഗതാഗതം നിര്‍ത്തി വച്ച് ഹൈവേയില്‍ സേനയുടെ പ്രത്യേക പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് സിആര്‍പിഎഫിന്റെ വാഹനവ്യൂഹം കടത്തി വിട്ടത്.

സ്ഥലംമാറി വന്നവരും അവധികഴിഞ്ഞവരുമടക്കം നിരവധി സൈനീകര്‍ കാശ്മീരിലെ ബറ്റാലിയനില്‍ പോകാന്‍ ജൂലൈ നാല് മുതല്‍ ജമ്മുവില്‍ ക്യാമ്പ് ചെയുന്നുണ്ടായിരുന്നു.

മഞ്ഞ് വീഴ്ച്ച കുറഞ്ഞപ്പോള്‍ എല്ലാവരേയും ഒരുമിച്ച മാറ്റാന്‍ തീരുമാനം എടുത്തു. അതാണ് 79 വാഹനങ്ങളും 2500 ലേറെ സൈനീകരും ഒരുമിച്ചായതെന്ന് സൈനീക വൃത്തങ്ങള്‍ പറയുന്നു.

പക്ഷെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ സിവിലിയന്‍ വാഹന ഗതാഗതം തടയും.ഇവിടെ എങ്ങനെ തീവ്രവാദിയ്ക്ക് എത്താന്‍ കഴിഞ്ഞു എന്നതാണ് സംശയമുണ്ടാക്കുന്നത്.

ചാവേര്‍ അദില്‍ അഹമ്മദിനെ കൂടാതെ ഒരാള്‍ കൂടി ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. ജയ്ഷ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസഹറിന്റെ മൂത്ത സഹോദരന്‍ അത്തര്‍ ഇബ്രഹീമിന്റെ മകന്‍ മുഹമ്മദ് ഉമെറാണ് സ്‌ഫോടനത്തിന് പിന്നിലെ സൂത്രധാരനെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

കൃത്യമായ തിരിച്ചടി നല്‍കാന്‍ സൈന്യം ഒരുങ്ങുന്നതായി സൂചനയുണ്ട്. പാക്ക് അധീന കാശ്മീരിലെ തീവ്രാവാദ ക്യാമ്പുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണമോ, വ്യോമസേന വഴിയുള്ള ആക്രമണത്തിനോ സേന സജ്ജമായി.

ഇതില്‍ പ്രതികരിക്കാന്‍ പാക്കിസ്ഥാല്‍ തയ്യാറായാല്‍ കാര്‍ഗില്‍ മാതൃകയില്‍ കരസേനയുടെ പൂര്‍ണ്ണതോതിലുള്ള തിരിച്ചടിയുണ്ടാകും.

ഇതിന് മുമ്പായി ലോക്രാഷ്ട്രങ്ങളുടെ പിന്‍തുണ ഇന്ത്യ ആര്‍ജിക്കുന്നു. ഇതി വരെ 48 രാഷ്ട്രങ്ങള്‍ പിന്തുണയുമായി എത്തി.

ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവന്‍ അമേരിക്കന്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായി ഫോണില്‍ സംസാരിച്ചു. തീവ്രവാദി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ സഹായിക്കുമെന്ന് ജോണ്‍ ബോള്‍ട്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here