മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയ്ക്ക് പുതിയ സാരഥികള്‍

മെല്‍ബണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയാ മുന്‍ പ്രസിഡന്റ് തമ്പി ചെമ്മനത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ MAV യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി 10.02.2019-ല്‍ കൂടിയ വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് തമ്പി ചെമ്മനം അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഫിന്നി മാത്യൂസ്വാഗതം പറഞ്ഞു. സെക്രട്ടറി അവതരിപ്പിച്ച മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ മദനന്‍ ചെല്ലപ്പന്‍ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും അംഗീകരിച്ചു പാസ്സാക്കി. തമ്പി ചെമ്മനം തന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസത്തില്‍ അവശേഷിച്ച പാനലില്‍ ഉള്ളവരെ മുന്‍ പ്രസിഡന്റുകൂടിയായ തോമസ് വാതപ്പിള്ളി സദസ്സിന് പരിചയപ്പെടുത്തി. അവരെ 2019- 2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി അംഗീകരിച്ച് പ്രഖ്യാപിച്ചു.

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ് – തമ്പി ചെമ്മനം
സെക്രട്ടറി – മദനന്‍ ചെല്ലപ്പന്‍
ട്രഷറര്‍ – ഉദയ് ചന്ദ്രന്‍
വൈ. പ്രസി-ഷൈജു തോമസ്
ജോ. സെക്രട്ടറി – വിപിന്‍ തോമസ്

എക്‌സി.കമ്മറ്റി അംഗങ്ങള്‍ 

1.ബോബി തോമസ്
2.മാത്യൂ കുര്യാക്കോസ്
3 .ജോജന്‍ അലക്‌സ്
4.വിഷ്ണു വിശ്വംഭരന്‍
5.ഡോണ്‍ ജോണ്‍സ് അമ്പൂക്കന്‍
6.സതീഷ് പള്ളിയില്‍

മുന്‍ പ്രസിഡന്റ് ജി.കെ. മാത്യൂസ്, മുന്‍ PRO പ്രതീഷ് മാര്‍ട്ടിന്‍ ജേക്കബ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. രണ്ടാമതും പ്രസിഡന്റായിതെരഞ്ഞെടുക്കപ്പെട്ട തമ്പി ചെമ്മനം, വിക്ടോറിയായിലെ മലയാളീ സമൂഹം സ്ഥാനമൊഴിഞ്ഞ ഭരണസമിതിക്ക് നല്കിയിട്ടുള്ള എല്ലാ സഹകരണങ്ങള്‍ക്കും ,രണ്ടാമത് ഒരവസരം കൂടി നല്കിയതിനും നന്ദി രേഖപ്പെടുത്തിക്കൊണ്ട് പുതിയ ഭരണസമിതിക്കും ഏവരുടേയുംഎല്ലാ വിധ കൈത്താങ്ങലുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here