”പിണറായി ഞാന്‍ ഏറെ ആദരിക്കുന്ന നേതാവ്” ”വിജയ് സേതുപതിയുടെ കേരളത്തോടുള്ള സ്‌നേഹം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്”; മുഖ്യമന്ത്രിയും വിജയ് സേതുപതിയും കണ്ടുമുട്ടിയപ്പോള്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ താന്‍ ഏറെ ആദരിക്കുന്ന നേതാവെന്ന് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി.

ദുബൈയില്‍ പിണറായി വിജയന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയാണ് വിജയ് സേതുപതി കൂടിക്കാഴ്ച നടത്തിയത്.

ആര്‍ജവമുള്ള നേതാവാണ് പിണറായി വിജയനെന്നും കേരളം തനിക്ക് വീട് പോലെയാണെന്നും വിജയ് സേതുപതി പറഞ്ഞു. തന്റെ ഭാര്യ മലയാളിയാണ് എന്നതില്‍ അഭിമാനമുണ്ടെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ സ്‌നേഹം താന്‍ എപ്പോഴും തിരിച്ചറിയുന്നുവെന്നും വിജയ് സേതുപതി വ്യക്തമാക്കി.

വിജയ് സേതുപതിയുടെ കേരളത്തോടുള്ള സ്‌നേഹം താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. വിജയ് സേതുപതിക്ക് കേരളത്തിലേക്ക് എപ്പോഴും സ്വാഗതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel