മരണപ്പെട്ട ജവാന്റെ കുടുംബത്തിന് രേഖകളൊന്നും ചോദിക്കാതെ ഇന്‍ഷൂറന്‍സ് തുക നല്‍കി എല്‍ഐസി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എച്ച് ഗുരുവിന്റെ കുടുംബത്തിന് രേഖകള്‍ ഒന്നും ആവശ്യപ്പെടാതെ ഇന്‍ഷുറന്‍സ് തുക നല്‍കി എല്‍ഐസി. ഇവരുടെ ഈ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ കയ്യടിയാണ് ലഭിക്കുന്നത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് ഗുരു.

മാണ്ഡ്യയിലുള്ള ബ്രാഞ്ച് ഗുരുവിന്റെ മരണം സംഭവിച്ച് 48 മണിക്കൂറിനകം ആയിരുന്നു 3,82,199 രൂപ നോമിനിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. മരണ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ചോദിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബത്തിലെ ഏക വരുമാനക്കാരന്‍ ആയിരുന്നു ഗുരു. ഇദ്ദേഹത്തിന്റെ അനിയന്‍ കൂലിപ്പണിക്കാരന്‍ ആണ്. ആറു മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News