പാകിസ്ഥാനെ പിന്തുണച്ചുവെന്ന് ആരോപണം; മുന്‍ ക്രിക്കറ്റ് താരമായ നവജ്യോത് സിങ്ങ് സിദ്ധുവിനെ ടീവി ഷോയില്‍ നിന്നും പുറത്താക്കി

പുല്‍വാമ ഭീകരാക്രമണത്തില്‍ മുന്‍ ക്രിക്കറ്റ് താരമായ നവജ്യോത് സിങ്ങ് സിദ്ധുവിന്റെ പ്രതികരണം വിവാദത്തില്‍. അതിനു പിനനാലെ അദ്ദേഹത്തെ കപില്‍ ശര#മ്മ ഷോയില്‍ നിന്നും പുറത്താക്കി.

ആക്രമണത്തില്‍ അപലപിച്ച സിദ്ധു ശക്തമായ നടപടി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഒരു കൂട്ടം തീവ്രവാദികളുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായി തള്ളി പറയുന്നത് ശരിയണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതാണ് വിവാദത്തിന് വഴി വെച്ചത്.

സിദ്ധു പാകിസ്ഥാനെ പിന്തുണയ്ക്കുകയാണെന്നും കപില്‍ ശര്‍മ്മ ഷോയും സിദ്ധുവിനെയും ബഹിഷ്‌കരിക്കണം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നു.

ഇതോടെ ചാനലിനേയും ഷോയേയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ താത്പര്യമില്ലെന്ന് സോണി ടിവി വ്യക്തമാക്കി. സിദ്ധുവിന് പകരം അര്‍ച്ചന പുരന്‍ സിങ്ങിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും ചാനല്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here