ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ മറുപടിപറയേണ്ടിവരും: സീതാറാം യെച്ചൂരി

കാസർകോട‌്: പുൽവാമയിലെ ഭീകരാക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ഇത‌് തെരഞ്ഞെടുപ്പ‌് പ്രചരണത്തിനോ അജണ്ടയായോ ഉപയോഗിച്ചാൽ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകും. കാശ‌്മീർ പ്രശ്നം തെരഞ്ഞെടുപ്പ‌് അജണ്ടയാക്കിയാൽ കേന്ദ്ര സർക്കാർ മറുപടി പറയേണ്ടി വരുമെന്നും യെച്ചൂരി പറഞ്ഞു.

എൽഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയുടെ കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഉദ‌്ഘാടനം ചെയ്യാൻ‌ എത്തിയപ്പോൾ മഞ്ചേശ്വരത്ത‌് മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു യെച്ചൂരി.

സർവകക്ഷി യോഗത്തിൽ സർക്കാരിന‌് എല്ലാവരും പിന്തുണ നൽകിയതാണ‌്. ഇത‌് രാജ്യത്തിനെതിരെയുള്ള ആക്രമണമാണ‌്.

ഒരു വിഭാഗത്തിനോ മതത്തിനോ എതിരല്ല. ജനങ്ങൾ അങ്ങനെ പ്രചരിപ്പിക്കരുത‌്. ഭീകരവാദികളുടെ കെണിയിൽ നമ്മൾ വീഴരുത‌്.

മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച‌് രാജ്യത്ത‌് അശാന്തി ഉണ്ടാക്കാനുള്ള ശ്രമത്തെ നമ്മൾ ഒറ്റക്കെട്ടായി നേരിടണം.

ഇപ്പോൾ ഇതേപ്പറ്റി വിശകലനം ചെയ്യേണ്ട സമയമല്ല. ജമ്മൂ കാശമീർ ഗവർണർ തന്നെ ഇതേപ്പറ്റി പറഞ്ഞിട്ടുള്ളതാണെന്നും യെച്ചൂരി പറഞ്ഞു.‌

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here