തമിഴ് സൂപ്പര്‍താരം സിമ്പുവിന്റെ അനുജന്‍ ഇസ്ലാം മതം സ്വീകരിച്ചു

തമിഴ് സൂപ്പര്‍താരം സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാം മതം സേവീകരിച്ചു. കുരലരസന്‍ നടനും പിതാവുമായ ടി രാജേന്ദറിന്റെയും അമ്മയുടെ സാന്നിധ്യത്തിലാണ് ഇസ്ലാം മതം സ്വീകരിച്ചത്.

ചെന്നൈ മൗണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന മക്കാ മസ്ജിദില്‍ വെച്ചാണ് മതപണ്ഡിതന്മാര്‍ അദ്ദേഹത്തിന് ശഹാദത്ത് ചൊല്ലി കൊടുത്തത്.

നടനായും സംഗീത സംവിധായകനായും കുരലരസന്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ബാലനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള കുരലരസന്‍ സിമ്പുവിന്റെ ചിത്രമായ ‘ഇത് നമ്മ ആളില്‍’ സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു.

സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ രാജേന്ദര്‍ മക്കളുടെ ഏതു തീരുമാനത്തെയും പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News