ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് വീണ്ടും സമനില

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയ്ക്ക് വീണ്ടും സമനില. ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരോസുമായുള്ള കളിയാണ് സമനിലയില്‍ പിരിഞ്ഞത്.

ഇരു ടീമും ഒരോ ഗോള്‍ വീതം നേടി. ഇന്ത്യന്‍ ആരോസിനായി ഇരുപത്തിരണ്ടാം മിനുട്ടില്‍ മലയാളി താരം കെ പി രാഹുലാണ് ലക്ഷ്യം കണ്ടത്.

ഗോകുലത്തിന്റെ സമനില ഗോള്‍ മാര്‍ക്കസ് ജോസഫിന്റെ വകയായിരുന്നു. സമനിലയോടെ ഇരു ടീമുകള്‍ക്കും ഒരു പോയിന്റ് വീതം ലഭിച്ചു. ഗോകുലം പത്താം സ്ഥാനത്തും ആരോസ് ഏഴാം സ്ഥാനത്തും തുടരും.

ഗോകുലത്തിന്റെ അടുത്ത മത്സരം ഈ മാസം 28ന് കോഴിക്കോട്ട് നടക്കും. ഐസ്വാള്‍ എഫ് സിയാണ് എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News