ഹിറ്റായി നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍ സെന്റര്‍

ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്‌സിന്റെ അന്താരാഷ്ട്ര ടോള്‍ ഫ്രീ നമ്പര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഭുതപൂര്‍വമായ പ്രതികരണമാണ് ആദ്യ ദിനം തന്നെ ടോള്‍ ഫ്രീ നമ്പറില്‍ ലഭിച്ചത്.

ഏത് വിദേശ രാജ്യത്ത് നിന്നും 24 മണിക്കൂറും ടെലിഫോണിലോ, ലൈവ് ചാറ്റിലോ, ഇമെയില്‍, എസ്എംഎസ് മുഖാന്തരമോ പ്രാവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ സേവനങ്ങളെക്കുറിച്ച് അറിയാനും രജിസ്റ്റര്‍ ചെയ്യാനും കഴിയും.

00918802012345 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ആണ് ബന്ധപ്പെടേണ്ടത്. വിളിക്കുമ്പോള്‍ കോള്‍ ഡിസ്‌കണ്ക്ട് ആവുകയും 30 സെക്കന്‍ഡുകള്‍ക്ക് ശേഷം കോള്‍ സെന്ററില്‍ നിന്ന് തിരികെ കോള്‍ വരുകയും ചെയ്യും.

ഇതര സംസ്ഥാനത്ത് നിന്നും വിളിക്കുന്നവര്‍ക്ക് 18004253939 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here