ഫാദർ റോബിൻ വടക്കുംചേരിയെ ഇരുമ്പഴിക്കുള്ളിലാക്കിയത് പൊലീസിന്റെ പഴുതടച്ച അന്വേഷണവും പതറാതെ മുന്നോട്ട് പോയ പ്രോസിക്യൂഷനും

പോലീസിന്റെ പഴുതടച്ച അന്വേഷണവും തെളിവുകൾ ഹാജരാക്കുന്നതിലുള്ള പ്രോസിക്യൂഷന്റെ മികവുമാണ് കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ വടക്കുംചേരിയെ ഇരുമ്പഴിക്കുള്ളിലാക്കിയത്.

എല്ലാ സാക്ഷികളും കൂറ് മാറിയപ്പോഴും ലൈവ് ബർത്ത് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിക്കൊണ്ടുള്ള സമർത്ഥമായ നീക്കമായിരുന്നു പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

എങ്ങുമെത്താതെ പോകുമായിരുന്ന ഒരു ഒരു കേസാണ് പോലീസിന്റെയും പ്രോസിക്യൂഷന്റെയും മികവിൽ കുറ്റക്കാരന് പരമാവധി ശിക്ഷ ലഭിക്കുന്നതിൽ എത്തിയത്. സ്വന്തം പിതാവാണ് പീഡിപ്പിച്ചത് എന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ വെളിപ്പെടുത്തൽ.

എന്നാൽ മൊഴിയിലെ വൈരുധ്യം തിരിച്ചറിഞ്ഞ പോലീസ് ഫാദർ റോബിൻ വടക്കുംചേരിയാണ് പീഡിപ്പിച്ചത് എന്ന കാര്യം കണ്ടെത്തി.

കേസ് എടുത്തതിന് പിന്നാലെ കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിയെ എയർ പോർട്ടിലേക്കുള്ള യാത്ര മദ്ധ്യേ സി ഐ എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായാണ് പിടികൂടിയത്

വിചാര ഘട്ടത്തിൽ പെൺകുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ എല്ലാ സാക്ഷികളും കൂറ് മാറി. തെളിവുകൾ എല്ലാം നശിപ്പിക്കപ്പെട്ടു .പതറാതെ മുന്നോട്ട് പോയ പ്രോസിക്യൂഷൻ ലൈവ് ബെർത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയത് പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിൽ നിർണായകമായി. സംസ്ഥാന സർക്കാരും പ്രോസിക്യൂഷന് പൂർണ പിന്തുണ നൽകി.

കൂറ് മാറിയ സാക്ഷികൾക്കെതിരെ കോടതിയെക്കൊണ്ട് നടപടിയെടുപ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ബീന കാളിയത്ത്,പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി പി ശശീന്ദ്രൻ,അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി കെ രാമചന്ദ്രൻ എന്നിവരാണ് ഹാജരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News