ഊഷ്മളമായ സൗഹൃദം; മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ ഭരണാധികാരികളിൽ നിന്ന് ലഭിച്ചത് ഉജ്ജ്വല സ്വീകരണം

മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ ഭരണാധികാരികളിൽ നിന്ന് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ഒരു രാഷ്ട്രത്തലവൻ ലഭിക്കുന്ന സ്വീകരണത്തിന് സമാനമായ ആദരവാണ് പിണറായി വിജയന് യുഎഇ ഭരണാധികാരികളിൽ നിന്ന് ലഭിച്ചത്.

യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ്. ബിൻ റാഷിദ് അൽ മക്തൂം കേരള മുഖ്യമന്ത്രിക്ക് തൻറെ കൊട്ടാരത്തിൽ നൽകിയത് ഊഷ്മളമായ സ്വീകരണമാണ് .

ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതായിരുന്നു ഈ സ്വീകരണം . ദുബായ് മര്‍മൂം പാലസിൽ വച്ചാണ് പിണറായി വിജയൻ ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയത്. പിണറായി വിജയനുമായി വളരെ അടുത്ത ഇടപഴകിയ ഷെയ്ക്ക് മുഹമ്മദ് പിണറായി വിജയന് തന്റെ പുസ്തകം സമ്മാനിച്ചു.

ഊഷ്മളമായ ഒരു പുതിയ സൗഹൃദം കൂടിയായിരുന്നു കൂടിക്കാഴ്ചയുടെ നിമിഷങ്ങൾ. കേരളത്തെക്കുറിച്ചും മലയാളികളെ കുറിച്ചും നല്ലതു മാത്രമാണ് പറയാനുള്ളതെന്ന് ഷെയ്ക്ക് മുഹമ്മദ് പിണറായി വിജയനോട് പറഞ്ഞു.

സാധാരണ ഭരണാധികാരികളെ യാത്രയാക്കുന്നതിൽനിന്ന് വ്യത്യസ്തമായി പിണറായി വിജയൻറെ കരംപിടിച്ച് ഷെയ്ക്ക് മുഹമ്മദ് ഏറെ നേരം നിന്നു.

പിണറായി വിജയനെ യാത്രയാക്കാൻ ഷെയ്ക്ക് മുഹമ്മദ് കൊട്ടാരത്തിന് പുറത്തേക്ക് വരികയും ചെയ്തു. ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന യുഎഇയുടെ പ്രധാനമന്ത്രി ഇത്തരത്തിൽ ഊഷ്മളമായ ഒരു സ്വീകരണം കേരള മുഖ്യമന്ത്രിക്ക് നൽകിയതുവഴി മലയാളികളും ആദരിക്കപ്പെടുകയാണ്.

ഒരു രാഷ്ട്രത്തലവന് ലഭിക്കുന്നതിന് സമാനമായ സ്വീകരണമാണ് യുഎഇ ഭരണാധികാരിയില്‍ നിന്ന് നമ്മുടെ മുഖ്യമന്ത്രിക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here