ചെന്നൈ:ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ തമിഴ്നടി യാഷിക മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമികമായ നിഗമനം.

അമ്മയ്ക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച ശേഷമാണ് യാഷിക മരിച്ചത്. നാലുമാസത്തോളമായി ഇവര്‍ കാമുകന്‍ മോഹന്‍ ബാബുവുമൊത്തായിരുന്നു താമസിച്ചിരുന്നത്.

മോഹന്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്നും  വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് നടി അമ്മയ്ക്ക് മരണത്തിന് മുമ്പ് സന്ദേശം അയച്ചത്.

തന്‍റെ മരണത്തിന് ഉത്തരവാദി മോഹനാണെന്നും താന്‍ മരിച്ചാല്‍ കാരണക്കാരന്‍ മോഹനാണെന്നുംസന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോഹന് ശിക്ഷ വാങ്ങി കൊടുക്കണമെന്നും യാഷികയുടെ സന്ദേശത്തില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പേരാവല്ലൂരിലെസ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  കാമുകന്‍ മോഹന്‍ബാബുവിനായി അന്വേഷണം നടത്തുകയാണ്.