പീഡനം: വെെദികനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി

വാഷിംഗ്ടണ്‍: കൗമാരക്കാരനെ ലെെംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ കര്‍ദിനാളിനെ വെെദിക പദവിയില്‍ നിന്നും ഒ‍ഴിവാക്കി.കര്‍ദിനാളായിരുന്ന തിയോഡോര്‍ മക്കാരിക്കാണ് പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, പുറത്താക്കപ്പെട്ടത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെതാണ് നടപടി.

അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് നടപടിയെടുത്തത്.

നേരത്തെ വത്തിക്കാന്‍ കോടതി കദിനാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.  1970ല്‍ മക്കാരിക്ക് തന്നെ പീഡിപ്പിച്ചെന്ന് ഒരാള്‍ വെളിപ്പെടുത്തിയതിനേത്തുടര്‍ന്ന് 2017ല്‍ വത്തിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ന്യൂയോര്‍ക്ക് അതിരൂപതയാണ് അന്വേഷണം നടത്തിയത്.അന്വേഷണത്തില്‍ വെെദികന്‍ കുറ്റക്കാരനെന്ന് കമ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News