വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് രജനികാന്ത് പ്രഖ്യാപിച്ചു. ഏതെങ്കിലും ഒരു പ്രചാരണത്തിനായിതന്റെ ഫോട്ടോയോ പാര്‍ട്ടി ചിഹ്നമോ ഉപയോഗിക്കരുതെന്ന് മാധ്യമങ്ങളോട് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

‘ഏതെങ്കിലും പാര്‍ട്ടിക്ക് വരാന്‍ പോകുന്ന പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി പിന്തുണക്കുന്നില്ല. അതിനാല്‍ ആരും എന്റെ ഫോട്ടോയോ പതാകയോ ഉപയോഗിക്കരുത്. രജനി മക്കള്‍ മന്‍ഡ്രം ,രജനിയുടെ ഫാന്‍ ക്ലബ്, ഒരു പാര്‍ട്ടിക്ക് പിന്തുണയോ അല്ലെങ്കില്‍ പ്രചാരണത്തിനോ ഉപയോഗിക്കരുതെന്നും’-അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക ഫൗണ്ടേഷനെ ഇനിയും ഔദ്യോഗികമായി ഫ്‌ലോട്ട് ചെയ്തിട്ടില്ലെങ്കിലും, തന്റെ ഫാന്‍ ക്ലബിനെ ‘രജനി-മക്കല്‍ മാന്‍ഡ്രം’ എന്ന പേരില്‍ ഒരു രാഷ്ട്രീയ സംഘടനയാക്കി രജനി മാറ്റിയിരിക്കുന്നു.

തമിഴകത്തെ എല്ലാ വിഷയങ്ങളിലും രജനികാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. തൂത്തുക്കുടിയില്‍ നടന്ന സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കഴിഞ്ഞ വര്‍ഷം രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതെല്ലാം പുതിയ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലും മനസുതുറക്കാതെ ദൂരം പാലിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍.