വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും ഉറപ്പാക്കും: എകെ ബാലന്‍

വയനാട്: ജമ്മു കശ്‌മീരിലെ പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്തകുമാറിൻ്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലൻ.

വസന്തകുമാറിൻ്റെ ഭാര്യയുടെ ജോലിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് തൃക്കൈപ്പറ്റയിലെ വീട് സന്ദർശിക്കുകയായിരുന്നു മന്ത്രി.

വസന്തകുമാറിൻ്റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ ജോലിയിൽ സ്ഥിരപ്പെടുത്തും. അതോടൊപ്പം മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിൽ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി കുടുംബാഗങ്ങളെ അറിയിച്ചു. ചൊവ്വാഴ്ച ചേരുന്ന ക്യാബിനെറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 19ന് ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ ഇക്കാര്യം തീരുമാനമാകും. കുടുംബത്തിനു നൽകുന്ന സർക്കാർ സഹായങ്ങളെ കുറിച്ചും 19ന് തീരുമാനിക്കുമെന്ന് എ കെ ബാലൻ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 20 ന് വസന്തകുമാറിന്‍റെ വീട് സന്ദര്‍ശിക്കും.

വസന്തകുമാറിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഫെബ്രുവരി 19ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News