കൊല്ലപ്പെടുന്ന അർദ്ധസൈനികരുടെ കുടുമ്പങൾക്ക് ആശ്രിത നിയമനം നൽകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി എന്തിനാണ് മുതലകണ്ണീർ ഒഴുക്കുന്നത്: എക്സർവീസ് മെൻ വെൽഫയർ അസോസിയേഷൻ ജനറൽസെക്രട്ടറി പി.എസ് നായർ

രാജ്നാഥ് സിംങ് അർദ്ധസൈനികന്റെ മൃതദേഹം തോളിലേറ്റിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് പാരാമിലിറ്ററി എക്സർവീസ് മെൻ വെൽഫയർ അസോസിയേഷൻ ജനറൽസെക്രട്ടറി പി.എസ്.നായർ.

കൊല്ലപ്പെടുന്ന അർദ്ധസൈനികരുടെ കുടുമ്പങൾക്ക് ആശ്രിത നിയമനം നൽകാത്ത കേന്ദ്ര ആഭ്യന്തര മന്ത്രി എന്തിനാണ് മുതലകണ്ണീർ ഒഴുക്കുന്നതെന്നും അർദ്ധസൈനികർ ചോദിക്കുന്നു.

1970 തിനു ശേഷം ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട 5000 ത്തോളം അർദ്ധസൈനികരുടെ കുടുമ്പത്തെ സംരക്ഷിക്കാത്ത യുപിഎ,എൻഡിഎ സർക്കാരുകൾക്കെതിരെ പാരാമിലിറ്ററി എക്സർവീസ് മെൻ വെൽഫയർ അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.

പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് അംഗങൾക്കൊപ്പം തോളോട് തോൾചേർന്നു നിൽക്കുമെന്ന മോഡിയുടേയും രാജ്നാഥ് സിംങിന്റേയും പ്രഖ്യാപനം കപട സ്നേഹമാണെന്നും പി.എസ്.നായർ കുറ്റപ്പെടുത്തി.

വീരമൃത്യ വരിച്ച സൈനികന്റെ മൃതദേഹം തോളിലേറ്റുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് പിഎസ് നായർ ആരോപിച്ചു.

2010 ൽ ഒറീസ ദണ്ടെവാഡയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട 76 പേരുടെ കുടുമ്പങളെ സംരക്ഷിച്ചില്ലെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

2001 ഡിസംബർ ഒന്നിന് നടന്ന പാർലമെന്റ് ആക്രമണത്തിൽ രണ്ട് ഭീകരവാദികളെ സിആർപിഎഫന്റെ വനിതാ കോൺസ്റ്റബിൾ കമലേഷ്കുുമാരി വെടിവെച്ച് കൊന്നില്ലായിരുന്നുവെങ്കിൽ പാർലമെന്റ് കെട്ടിടം തകർക്കപ്പെട്ടേനെയെന്നും സ്വന്തം ജീവൻ നൽകിയ കമലേഷ്കുമാരിയുടെ കുടുമ്പത്തെപോലും സംരക്ഷിച്ചില്ലെന്നും പിഎസ് നായർ ചൂണ്ടികാട്ടി.

രാജ്യത്തെ സിആർപിഎഫ് ഉൾപ്പടെ 10 ലക്ഷം അംഗങൾ ഉൾപ്പെടുന്ന അർദ്ധസൈനികരെ സൈനികരുടെ പദവിയിലേക്കുയർത്തണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News