വേദാന്ത സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് തിരിച്ചടി; യൂണിറ്റ് തുറക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതി റദ്ധാക്കി

തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് കമ്പനിക്ക് തിരിച്ചടി. സ്റ്റെർലൈറ്റ് യൂണിറ്റ് വീണ്ടും തുറക്കാൻ അനുമതി നൽകിയ ഹരിത ട്രിബ്യുണൽ ഉത്തരവ് സുപ്രീംകോടതി റദ്ധാക്കി.

മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാരിനും വേദാന്തയ്ക്കും സുപ്രീംകോടതി നിർദ്ദേശം നൽകി. കമ്പനിക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി.

ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന്‍ നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ ഫെബ്രുവരി 7ന് വാദം പൂര്‍ത്തിയായിരുന്നു.

സ്റ്റെര്‍ലൈറ്റ് കമ്പനിയാണ് പ്രദേശത്ത് വായു-ജല മലിനീകരണങ്ങള്‍ക്ക് കാരണമെന്നും പ്ലാന്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

എംഡിഎംകെ നേതാവ് വൈകോ ഉള്‍പ്പെടെയുള്ളവരാണ് പ്ലാന്റിന്റെ അടച്ചുപൂട്ടല്‍ ആവശ്യപ്പെട്ട് ഹര്‍ജികള്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News