തിരുവനന്തപുരം: സോളാര്‍ സ്ഥാപിക്കാന്‍ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും കോടതി വെറുതെ വിട്ടു.

വ്യവസായിയായ ഡോ.ടി.സി മാത്യു നല്‍കിയ സ്വകാര്യ അന്യായത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറഞ്ഞത്.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി കരാര്‍ ഉണ്ടാക്കുന്നതിന് ടീം സോളാര്‍ റിവ്യു വമ്പിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ തന്നെ സമീപിച്ച് തുക തട്ടിയെടുത്തെന്നായിരുന്നു കേസ്. കമ്പനിയുടെ ഡയറക്ടര്‍മാരാണെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ ആര്‍.ബി നായര്‍ എന്ന പേരിലും സരിത ലക്ഷ്മി നായര്‍ എന്ന പേരിലുമാണ് തട്ടിപ്പു നടത്തിയത്.

വിവിധ ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശവും വാഗ്ദാനം ചെയ്തിട്ടാണ് 2013ല്‍ തട്ടിപ്പ് നടത്തിയതെന്നായിരുന്നു മാത്യുവിന്റെ പരാതി.