ഹര്‍ത്താലിന്റെ മറവില്‍ തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് ആക്രമണം, നാടക സംവിധായകന്‍ ഇന്ദ്രന്‍ മച്ചാടിന് പരിക്ക്

തൃശൂര്‍ ജില്ലയിലെ വേലൂരില്‍ വെച്ചാണ് പ്രശസ്ത നാടക കൃത്തും സംവിധായകനുമായ ഇന്ദ്രന്‍മച്ചാടും അദ്ദേഹം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഓട്ടോറിക്ഷ ഡ്രൈവര്‍ തെക്കുംകര സ്വദേശി ഷാരൂക്കാനെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഓട്ടോ റിക്ഷയുടെ ചില്ല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. രാവിലെ നടന്ന പ്രകടനത്തിനിടയിലാണ് അക്രമമുണ്ടായത്. വേലൂര്‍ ഗ്രാമകം നാടകോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ നടന്ന നാടകത്തില്‍ പങ്കെടുത്ത് ഇന്ന് രാവിലെ മച്ചാടുള്ള വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.

പ്രകടനം വരുന്നത് കണ്ട് ഓട്ടോറിക്ഷ റോഡരുകില്‍ ഒതുക്കി നിര്‍ത്തിയിട്ടിരുന്നു. പ്രകടനം അടുത്തെത്തിയപ്പോള്‍ പിന്‍നിരയിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഓട്ടോ ഡ്രൈവര്‍ തെക്കുംക്കര സ്വദേശി ഷാരൂഖാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

ഇത് കണ്ട ഇന്ദ്രന്‍ മച്ചാട് നാടക പ്രവര്‍ത്തകനാണെന്നും വേലൂരില്‍ നാടകം കാണാന്‍ എത്തിയതാണെന്നും അറിയിച്ചപ്പോള്‍ ഓട്ടോ റിക്ഷയുടെ ചില്ല് അടിച്ച് തകര്‍ക്കുകയും ഇന്ദ്രന്‍ മച്ചാടിനെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിറക്കി കയ്യേറ്റം ചെയ്യുകയുമായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് എത്തിയാണ് ഡ്രൈറേയും ഇന്ദ്രന്‍ മച്ചാടിനേയും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എരുമപ്പെട്ടി പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News