പുല്‍വാമയില്‍ ഭീകരന്റെ ആക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തൊട്ടാകെ കശ്മീരി വിദ്യര്‍ഥികളും തൊഴിലാളികളും സംഘടിതമായി ആക്രമിക്കപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പലരും അക്രമിക്കപ്പെടാന്‍ സാധ്യതയുള്ള കശ്മീരി കുട്ടികള്‍ക്കും മറ്റും അഭയം നല്‍കാന്‍ തയ്യാറാണെന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റും അറിയിച്ചിരുന്നു.

ഇതില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരം ഉള്‍പ്പെടുന്നു. ഇതില്‍ പ്രമുഖയാണ് എടിഎന്‍ വാര്‍ത്ത അവതാരക ബര്‍ഖ ദത്ത്. താന്‍ ഇങ്ങനെ ഉള്ളവരെ സഹായിക്കാന്‍ തയ്യാറാണെന്നും സഹായം വേണ്ടവര്‍ക്ക് തന്റെ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭിക്കുമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

 

ഈ പ്രസ്താവയ്ക്ക് ശേഷം ബര്‍ഖയെ രാജ്യദ്രോഹികളാക്കി ചില സ്വയം പ്രഖ്യാപിത രാജ്യസ്‌നേഹികള്‍ രംഗത്ത് എത്തി. അശ്ലീല സന്ദേശങ്ങള്‍ അയച്ചും സംഘടിതമായി സോഷ്യല്‍ മീഡിയ വഴിയും ആക്രമണം നടത്തുകയാണ്.

ഇതിനെതിരെ ദത്ത് സുരക്ഷ ചുമതലയുള്ളവരെ അറിയിക്കുകയും തനിക്ക് വാട്ട്‌സ് ആപ്പില്‍ വരുന്ന ഭീഷണികളുടെയും തെറിവിളികളുടെയും സ്്ക്രീന്‍ഷോട്ടുകള്‍ അവര്‍ ട്വിറ്ററില്‍ പോസ്റ്റും ചെയ്തിരുന്നു. അവസാനമായി ഒരു പുരുഷലിംഗത്തിന്റെ ചിത്രം അവര്‍ക്ക് അയച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഒരാള്‍ ചെയ്തിരിക്കുന്നത്.

എബിപി ന്യൂസ് ചാനലിന്റെ ജേര്‍ണലിസ്റ്റ് ആയിരുന്ന അഭിസര്‍ ശര്‍മ്മ തുടങ്ങിയവരും ഇത്തരം ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കാണിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.