വിക്കന്‍ വക്കീലായി ദിലീപ് മതിയെന്ന് മോഹന്‍ലാല്‍; ബാലന്‍ വക്കീല്‍ 21ന് എത്തും

നീണ്ട ഇടവേളക്ക് ശേഷം മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ എത്തുകയാണ് ജനപ്രിയ നായകന്‍ ദിലീപ്.

അമ്മമാരുടെയും കുട്ടികളുടെയും പ്രിയപ്പെട്ട നടനാണ് ദിലീപ്. കുറച്ചിടയായി ഗൗരവമേറിയ കഥാപത്രങ്ങള്‍ മാത്രം ചെയ്യുന്ന ദിലീപിന്റെ കോമഡി കഥാപാത്രത്തിനായി കാത്തിരിപ്പായിരുന്നു ആരാധകര്‍. വിക്കുള്ള വക്കീല്‍ വേഷത്തില്‍ ദിലീപ് എത്തുമ്പോള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു ത്രില്ലര്‍ ചിത്രം തന്നെയാണ് ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ പിറക്കുന്നത്.

ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തുകയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്നറാകും ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രം നാലുവര്‍ഷം മുന്‍പ് ചര്‍ച്ചചെയ്തിട്ടുണ്ടായിരുന്നു. ചിത്രത്തിന്റെ കഥ ആദ്യം കേള്‍ക്കുന്നത് മോഹന്‍ലാല്‍ ആണ്.

ശേഷം നായക വേഷത്തിലേക്ക് ദിലീപിനെ നിര്‍ദ്ദേശിക്കുന്നതും ലാല്‍ ആണ്. തുടക്കത്തില്‍ ‘നീതി’ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടു വച്ചിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റുകയാണ് ചെയ്തത്. മോഹന്‍ലാലിന് അറിയാം ഈ കഥാപാത്രം കൃത്യമായി ദിലീപിന് മാത്രമേ ചെയ്യാന്‍ സാധിക്കുകയോള്ളൂയെന്നത്.

ഇതിനുമുന്‍പും ദിലീപിന്റെ അടിപൊളി കോമഡി കഥാപത്രങ്ങള്‍ മലയാളികള്‍ കണ്ടിരിക്കുന്നു. കുട്ടികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ദിലീപിന്റെ റിംഗ് മാസ്റ്റര്‍ , സി ഐ ഡി മൂസ , ഈ പറക്കും തളിക, കുഞ്ഞിക്കൂനന്‍ …..തുടങ്ങിയ ചിത്രങ്ങളാണ്.

ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ദിലീപിന്റെ സ്വഭാവിക കോമഡി നമ്പറുകളാണ് ട്രെയ്ലറിന്റെ മുഖ്യ ആകര്‍ഷണമായത്. ചിത്രത്തിന്റെ ഗാനങ്ങളും യൂട്യൂബില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

‘വില്ലന്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

പാസഞ്ചര്‍ , മൈ ബോസ് ,2 കണ്‍ട്രീസ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും മംമ്തയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത് .

വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് രാഹുല്‍ രാജ്, ഗോപി സുന്ദര്‍ എന്നിവര്‍ ഒരുമിച്ചാണ്.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദും മാഫിയ ശശി, റാം, ലക്ഷ്മണ്‍, സ്റ്റണ്ട് സില്‍വ, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here