കീ‍ഴടങ്ങുക അല്ലെങ്കില്‍ മരിക്കുക; കാശ്മീരില്‍ ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം

തീവ്രവാദികള്‍ക്ക് അന്ത്യശാസനം നല്‍കി സൈന്യം. കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. പുല്‍വാമ സ്‌ഫോടനം നടന്ന് നൂറ് മണിക്കൂറിനുള്ളില്‍ കാശ്മീരിലെ ജയ്ഷ മൊഹമ്മദ് നേതൃത്വത്തെ ഉല്‍മൂലനം ചെയ്തുവെന്നും സൈന്യം ശ്രീനഗറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേ സമയം നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

കരസേന,സിആര്‍പിഎഫ്,കാശ്മീര്‍ പോലീസ് സംയുക്തമായാണ് ശ്രീനഗറില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പുല്‍വാമ സ്‌ഫോടനത്തിന്റെ ആസൂത്രണം നടന്നത് പാക്കിസ്ഥാനില്‍.

പാക്ക് അര്‍മിയുടേയും ചാരസംഘടനയായ ഐ.എസ്.ഐയുടേയും പുത്രനാണ് ജയിഷ മൊഹമ്മദ്. പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജയിഷയുടെ നേതൃ നിരയെ പുല്‍വാമ സ്‌ഫോടനം കഴിഞ്ഞ് നൂറ് മണിക്കൂറിനുള്ളില്‍ ഉല്‍മൂലനം ചെയ്തുവെന്ന് ചിനാര്‍ കോര്‍പ്‌സ് കമ്മാണ്ടര്‍ കെ.ജെ.എസ് ദില്ലോണ്‍ അറിയിച്ചു.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന മറ്റ് തീവ്രവാദികള്‍ക്കും സൈന്യം അന്ത്യശാസനം നല്‍കി. തോക്ക് വച്ച് കീഴടങ്ങുക, ഇല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാകുക.

സൈന്യത്തിന് നേരെ തോക്ക് എടുക്കുന്ന എല്ലാവരേയും ഇല്ലായ്മ ചെയ്യും. പ്രിയപ്പെട്ടവരോട് കീഴടങ്ങാന്‍ കുടുംബങ്ങള്‍ ആവശ്യപ്പെടണം.

ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്നും കോര്‍പ്‌സ് കമ്മാണ്ടര്‍ വ്യക്തമാക്കി. തീവ്രവാദ സംഘങ്ങളിലേയക്കുള്ള റിക്രൂട്ട്‌മെന്റ് വര്‍ദ്ധിക്കുന്നുവെന്ന് കാശ്മീര്‍ എസ്പി അറിയിച്ചു.

ഇവരെക്കുറിച്ച് കൃത്യമായ വിവരമുണ്ട്. കനത്ത നടപടികള്‍ തന്നെ പോലീസ് കൈകൊള്ളു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെ നേരെ അക്രമത്തെ സിആര്‍പിഎഫ് ആപലബിച്ചു.

അതേ സമയം പുല്‍വാമ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകാശ്മീരിലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News