ബാഗ്ലൂരു: വ്യോമസേനയുടെ രണ്ട് ജറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു. വിമാന അവശിഷ്ടം വീണ് പ്രദേശത്തെ ഒരാള്‍ക്ക് പരിക്ക് പറ്റി.

ബാഗ്ലൂരില്‍ എയ്റോ ഇന്ത്യ പ്രദര്‍ശനത്തിനുള്ള പരിശീലനത്തിനിടെയാണ് വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്ന് വീണത്.

ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ബാഗ്ലൂരിലെ യെലഹങ്ക വിമാനത്താവളത്തിന് സമീപം പരിശീലനം നടത്തുകയായിരുന്ന സൂര്യകിരണ്‍ എയറോബാറ്റിക്സ് ടീമിലെ രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

രണ്ട് വിമാനത്തിലേയും പൈലറ്റ്മാര്‍ പാരഷൂട്ട് വഴി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സമീപത്തെ ഐ.എസ്.ആര്‍.ഒ ക്യാപസില്‍ വീണ വിമാനങ്ങള്‍ കത്തിയമര്‍ന്നു.

ഒരു പ്രദേശവാസിയ്ക്കും പരിക്ക് പറ്റി. 2006,20072009ലും സൂര്യ കിരണ്‍ വിമാനങ്ങള്‍ തകര്‍ന്ന് വീണ് നിരവധി വ്യോമസേന പൈലറ്റുമാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

അഭ്യാസ പ്രകടനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന വിമാനങ്ങളാണ് സൂര്യകിരണ്‍ എയറോബറ്റിക്സ് ടീമിലുള്ളത്.