ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമി‍ഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം

ലോക സഭാ തിരഞ്ഞെടിപ്പില്‍ തമി‍ഴ്നാട്ടില്‍ എഐഎഡിഎംകെ ബിജെപി സഖ്യം. അഞ്ച് ലോകസഭാമണ്ഡലങ്ങളില്‍ ബിജെപി മത്സരിക്കും.  ഒപ്പം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും സഖ്യം ഒന്നിച്ച് മത്സരിക്കും.

ക‍ഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട, പിഎംകെ, ഡിഎംഡികെ പാർട്ടികളും സഖ്യത്തിന്റെ ഭാഗമാകും.

പിഎംകെ 7 സീറ്റുകളില്‍ മത്സരിക്കും. വിജയകാന്തിനെ പാര്‍ട്ടിയായ, ഡിഎംഡികെ എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന വിഷയത്തില്‍ വ്യക്തതയായിട്ടില്ല.

2014 ല്‍ ജയലളിതയുടെ നേതൃത്വത്തില്‍, 37 സീറ്റുകളിലാണ് എഐഎഡിഎംകെ വിജയിച്ചത്. എന്നാല്‍ ഇത്തവണ 21 സീറ്റുകളില്‍ മാത്രമായിരിക്കും, പാര്‍ട്ടി മത്സരിക്കുക.
ജയലളിതയുടെ മരണ ശേഷം നടക്കുന്ന ആദ്യ ലോക സഭ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News