കപ്പയും ഓണ്‍ലൈനായി; തൊട്ടാല്‍ പൊള്ളുമെന്ന് മാത്രം

സാധാരണ മലയാളിയുടെ ഭക്ഷണമായ മരച്ചീനിയെന്ന കപ്പയും ഓണ്‍ലൈന്‍ വഴി നമ്മെ തേടിയെത്തുന്നു. കഴിഞ്ഞ കാലത്ത് പഞ്ച നക്ഷത്ര ഹോട്ടലുകളിലെ വിശിഷ്ട വിഭവമായി മാറിയ കപ്പ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണിലാണ് വില്‍പനയ്‌ക്കെത്തിയത്.

പക്ഷെ വില പൊള്ളിക്കുമെന്നുമാത്രം. യഥാര്‍ഥ കര്‍ഷകന് 20 രൂപയില്‍ താഴെ മാത്രം കിട്ടുമ്പോള്‍ ആമസോണിലെ സെല്ലര്‍മാര്‍ കപ്പ വില്‍ക്കുന്നത് 200 മുതല്‍ 338 രൂപവരെയാണ്.

ഹായ്‌ഷോപ്പി എന്ന സെല്ലര്‍ ഒരു കിലോ കപ്പയ്ക്ക് 84 ശതമാനം ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും ഡെലിവറി ചാര്‍ജായി 259 രൂപ കൂടി ഈടാക്കും. ഇതടക്കമാണ് വില 338ലെത്തുന്നത്. ഇതില്‍ പാക്കിങ്ങിനും കവര്‍ പ്രിന്റിങ്ങിനുമായി 45 രൂപയാകുമെന്ന് സെല്ലര്‍ പറയുന്നു.

വിറ്റ കപ്പ തിരിച്ചെടുക്കില്ല, കപ്പയുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് ഒരാള്‍ക്ക് മൂന്നു കിലോയില്‍ കൂടുതല്‍ വാങ്ങാനുമാകില്ല തുടങ്ങിയ നിബന്ധനകളും സെല്ലര്‍മാര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മൂന്നു കിലോയില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്താല്‍ ഓര്‍ഡര്‍ തനിയെ ക്യാന്‍സലാകും.

നേരത്തേ 3000 രൂപ വിലയിട്ട് ചിരട്ട വില്‍പ്പനയ്‌ക്കെത്തിച്ച് ആമസോണ്‍ ചരിത്രം കുറിച്ചിരുന്നു. നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിട്ട ചിരട്ടയ്ക്ക് 55 ശതമാനം ഡിസ്‌കൗണ്ട് ക!ഴിഞ്ഞ് 1,365 രൂപയായിരുന്നു ഓഫര്‍ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News