ഇത് അഭിമാന നിമിഷം; കഴിഞ്ഞ 1000 ദിവസങ്ങള്‍ കൊണ്ട് ഇടത് ഭരണത്തിന്‍ കീഴില്‍ കേരളത്തിന് സംഭവിച്ചത് സ്വപ്നതുല്യമായ മാറ്റം

കഴിഞ്ഞ 1000 ദിവസങ്ങള്‍ കൊണ്ട് ഇടത് ഭരണത്തിന്‍ കീഴില്‍ കേരളത്തിന് സംഭവിച്ചത് സ്വപ്നതുല്യമായ മാറ്റം .അപ്രതീക്ഷിതമായി വന്ന പ്രകൃതി ദുരന്തങ്ങള്‍ താളം തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഇശ്ചാശക്തി കൊണ്ട് അതിനെ മറികടക്കാന്‍ സര്‍ക്കാരിനായി .വന്‍കിട വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം,അടിസ്ഥാന സൗകര്യ മേഖലകളില്‍ വലിയ മാറ്റം കൊണ്ട് വരാനും സര്‍ക്കാരിനായി .

പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിന് ഇതിനോടകം 5000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ മാത്രം 871 കോടി രൂപ ഇത് വരെ ചിലവഴിച്ച് കഴിഞ്ഞു. കൃഷിക്കായി 494 കോടിയും റോഡുകള്‍ പുനരുദ്ധരിക്കാന്‍ 2764 കോടിയും നീക്കി വെച്ചു.

പ്രളയത്തില്‍ ഭൂമി നഷ്ടമായവര്‍ക്ക് ഭൂമി വാങ്ങാന്‍ 6 ലക്ഷം രൂപ വരെ സര്‍ക്കാര്‍ സഹായം ഏര്‍പ്പെടുത്തി. കാര്‍ഷിക വായ്പ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഓഖിയെ തുടര്‍ന്ന് കാണാതാവുകയോ,മരണപെടുകയോ ചെയ്ത മല്‍സ്യതൊഴിലാളികള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കി.

മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് ആറേമുക്കാന്‍ കോടി നല്‍കി.1000 ദിവസം പൂര്‍ത്തികരിക്കുന്നതിയില്‍ 1.56 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നല്‍കി സര്‍വ്വകാലറെക്കോര്‍ഡ് സ്ഥാപിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ത്തിയാക്കിയതും, വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട് പ്രവര്‍ത്തന സഞ്ജമാക്കിയതും ഇതേ കാലത്താണ്.

എതിര്‍പ്പുകളെ മറികടന്ന് ഗെയില്‍ പെപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയതും, കൂടംകുളം പവര്‍ഹൈവേ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതും സര്‍ക്കാരിന്റെ ഇശ്ചാശക്തിയുടെ പ്രതിഫലനമാണ്. തീരദേശ ഹൈവേ , മലയോര ഹൈവേ , ദേശീയ ജലപാത എന്നീവ 2020 ല്‍ പൂര്‍ത്തീകരിക്കും.

സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെ സംയോജിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിച്ചു. മുറ്റത്തെ മുല്ല എന്ന പേരില്‍ കുടുബ ശ്രീകള്‍ വഴി മൈക്രോ ഫിനാന്‍സ് പദ്ധതി നടപ്പിലാക്കിയത് സഹകരണ വകുപ്പിന്റെ നേട്ടമാണ് .

ദേവസ്വം ബോര്‍ഡുകളില്‍ 19 പട്ടികജാതിക്കാരെ ശാന്തിക്കാരായി നിയമിച്ചതും, മുന്നോക്കകാരിലെ പിന്നാക്കാര്‍ക്ക് 10ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തിന് രാജ്യ വ്യാപകമായ അംഗീകാരം നേടികൊടുത്തു.

300 ടൂറിസം പദ്ധതികളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. വര്‍ഗ്ഗീയ കലാപങ്ങളില്ലാത്ത 1000 ദിവസങ്ങളാണ് കടന്ന് പോയത്. കുറ്റാന്വേഷണവും ,ക്രമസമാധാനപാലനവും രണ്ടായി വേര്‍തിരിക്കാന്‍ കഴിഞ്ഞത് ഇശ്ചാശ്ക്തിയുടെ മറ്റൊരു തെളിവാണ്. കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി.

1000 ദിവസങ്ങള്‍ കൊണ്ട് 10 ലക്ഷത്തിലേറെ പുതിയ കണക്ഷന്‍ നല്‍കിയതും ,ആഭ്യന്തര ഉല്‍പ്പാദന ശേഷിയില്‍ 130 മെഗാവാട്ടിന്റെ വര്‍ദ്ധനവ് നടപ്പിലാക്കിയതും എടുത്ത്പറയേണ്ട നേട്ടങ്ങളാണ്. ലിംഗ സമത്വം ,ട്രാന്‍സ് ജെന്‍ഡര്‍ എന്നീ വാക്കുകള്‍ക്ക് മുന്‍പെങ്ങും ഇല്ലാത്തവിധം സ്വീകാര്യത വര്‍ദ്ധിച്ചതും ഈ കാലത്താണ്. വെല്ലുവിളികള്‍ നിറഞ്ഞ ആയിരം ദിവസങ്ങള്‍ക്കിയടിലും കേരളത്തിന്റെ വികസനവണ്ടി നോണ്‍ സ്റ്റോപ്പ് ആയി ഓടി എന്നതാണ് ഭരണത്തിന്റെ നേട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News