തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു; തേനിച്ചകളെ ഭയന്ന് മൃതദേഹം വീട്ടിലെത്തിക്കാനായില്ല

തൃശൂര്‍ വരന്തരപ്പിള്ളിയില്‍ തേനീച്ചകളുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മുപ്ലിയം പിടക്കപറമ്പ് ചിറ്റിയത്ത് രാമചന്ദ്രന്‍(രാമന്‍ 68)ആണ് തേനിച്ച കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ വീടിന്റെ ഉമ്മറത്ത് വെച്ച് രാമചന്ദ്രനെ തേനിച്ചകള്‍ കുട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

ബന്ധുവീട്ടില്‍ പോയി ഭാര്യക്കും മരുമക്കള്‍ക്കും ഒപ്പം തിരിച്ചു വന്നതായിരുന്നു രാമചന്ദ്രന്‍. ഭാര്യയും മരുമകളും അകത്ത് കടന്നതിനു പുറകെയാണ് രാമചന്ദ്രനെ ഈച്ചകള്‍ ആക്രമിച്ചത്. ഈ സമയം വീടിനകത്ത് കടന്ന ഭാര്യയും മരുമകളും രാമചന്ദ്രനെ തേനീച്ചകള്‍ ആക്രമിക്കുന്നത് അറിഞ്ഞില്ല.

കുറച്ചു സമയത്തിനു ശേഷം ഇയാളെ തേനിച്ചകള്‍ പൊതിഞ്ഞ നിലയില്‍ വീടിന്റെ സിറ്റൗട്ടില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുത്തേറ്റ രാമചന്ദ്രന്‍ ഉടുത്ത മുണ്ട് ഊരി പുതച്ചെങ്കിലും രക്ഷപെടാനായിട്ടില്ല.

വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും രാഘവന്റെ അടുത്തെത്താനായില്ല. ഒടുവില്‍ ചൂട്ട് കത്തിച്ച് തേനിച്ചകളെ അകറ്റിയാണ് ആളുകള്‍ രാമചന്ദ്രന്റെ അടുത്ത് എത്തിയത്.

പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴക്കും മരിച്ചിരുന്നു. തേനിച്ചകളെ ഭയന്ന് മൃതദേഹം ചെങ്ങാലൂര്‍ സൂര്യ ഗ്രാമത്തുള്ള മകന്റെ വീട്ടിലാണ് എത്തിച്ചത്.

രാമചന്ദ്രന്റെ വീടിനടുത്ത മറ്റൊരു പറമ്പിലെ തെങ്ങിലെ തേനിച്ചക്കുട് കിളികള്‍  ആക്രമിച്ചതോടെയാണ് തേനിച്ചകള്‍ അക്രമാസക്തരായത് എന്ന് കരുതുന്നു. രാതി തേനിച്ച കൂട് കത്തിക്കാന്‍ നാട്ടുകാര്‍ ശ്രമം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News