കൊല്ലം: ക്രൈസ‌്തവ സഭകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ ആലോചനയിലില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. സർക്കാർ നിയമനിർമാണത്തിനു പോകുന്നെന്ന തരത്തിലുള്ള ചർച്ചകളാണ‌് മാധ്യമങ്ങളിൽ നടക്കുന്നത‌്.

എൽഡിഎഫ‌് സർക്കാർ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. അത്തരമൊരു നിയമനിർമാണം സർക്കാർ നിലപാടല്ല. സഭാ നിയമങ്ങൾ നിലവിലുള്ളപ്പോൾ മറ്റൊരു നിയമത്തിന്റെ ആവശ്യമില്ല.

കേവലം ചർച്ചയ‌്ക്കുവേണ്ടിയാണ‌് ബിൽ തയ്യാറാക്കിയതെന്നും സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും നിയമപരിഷ‌്കാര കമീഷൻ ചെയർമാൻ കെ ടി തോമസ‌് വ്യക്തമാക്കിയിട്ടുണ്ട‌്. ക്രൈസ‌്തവ സഭകൾക്ക‌് ആശങ്ക വേണ്ടെന്നും കോടിയേരി പറഞ്ഞു.