ശാരദാ ചിട്ടിതട്ടിപ്പ്; കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍, ഡിജിപി വീരേന്ദ്ര, ചീഫ് സെക്രട്ടറി മലയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്.

നേരത്തെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മൂവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. കോടതി അലക്ഷ്യ നടപടികള്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഇവര്‍ സത്യവാങ്മൂലം നല്‍കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിക്ക് മുന്നില്‍ തടഞ്ഞ സംഭവം കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News