കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് കേരള സംരക്ഷണ യാത്ര വടക്കന്‍ മേഖലാ ജാഥ ഇന്ന് വയനാട് ജില്ലയില്‍

കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് കേരള സംരക്ഷണ യാത്ര വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് വയനാട് ജില്ലയില്‍ പ്രവേശിക്കും.ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ജാഥാ സ്വീകരണം.

രാവിലെ കണ്ണൂര്‍ ഇരിട്ടിയിലെ സ്വീകരണത്തിന് ശേഷം വയനാട്ടിലേക്ക് എത്തുന്ന യാത്രയെ തലപ്പുഴയില്‍ വച്ച് എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വയനാട്ടിലേക്ക് സ്വീകരിക്കും.

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലാണ് വടക്കന്‍ മേഖലാ യാത്രയുടെ ബുധനാഴ്ചത്തെ ആദ്യ സ്വീകരണം.ഇരിട്ടി ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്ത് വച്ച് സ്വീകരണ യോഗം നടക്കുന്ന നായനാര്‍ സ്മാരക മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലേക്ക് ജാഥയെ ആനയിക്കും.

ഇരിട്ടിയിലെ സ്വീകരണത്തോടെ കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും.തുടര്‍ന്ന് വയനാട് ജില്ലയില്‍ പ്രവേശിക്കുന്ന യാത്രയെ ഉച്ചയ്ക്ക് 12.30 ന് തലപ്പുഴയില്‍ വച്ച് എല്‍ ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് വരവേല്‍ക്കും.

മാനന്തവാടിയിലാണ് വയനാട് ജില്ലയിലെ ആദ്യ സ്വീകരണം. ജോസ് ടാക്കീസ് ജംഗ്ഷനില്‍ നിന്നും ജാഥയെ സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിക്കും.

വൈകുന്നേരം നാല് മണിക്ക് ബത്തേരിയിലും അഞ്ച് മണിക്ക് കല്‍പ്പറ്റയിലും സ്വീകരണം നല്‍കും.വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലാണ് ജാഥയുടെ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News